10 വയസ്സുകാരിയെ പീഡിപ്പിച്ച പോക്സോ കേസ്; മൊബൈൽ ഫോണ്‍ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കോയമ്പത്തൂരിൽ പിടിയിൽ
● പയ്യന്നൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റോബിനാണ് പിടിയിലായത്
● മൊബൈൽ ഇല്ലാതിരുന്നതിനാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഒളിത്താവളം കണ്ടെത്തിയത്
● പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു
കണ്ണൂർ: (KasargodVartha) പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ കണ്ണൂർ ടൗൺ പൊലീസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റോബിനാണ് പൊലീസിൻ്റെ പിടിയിലായത്.
മൊബൈൽ ഫോൺ ഉപേക്ഷിച്ച് മുങ്ങി
കുട്ടിയെ പീഡിപ്പിച്ച ശേഷം സ്വന്തം മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതിയെ കോയമ്പത്തൂരിനടുത്തുള്ള ചിന്നതടാകം എന്ന സ്ഥലത്തുനിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നതിനാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഇയാളുടെ ഒളിത്താവളം കണ്ടെത്തിയത്.
വലയിലാക്കി പ്രത്യേക സംഘം
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം കണ്ണൂർ എസിപി ആസാദിൻ്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം നടന്നത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
എസ്സിപിഒ ബൈജു, സിപിഒമാരായ നിഷാന്ത്, രതീഷ് എന്നിവരും അന്വേഷണത്തില്‍ പങ്കാളികളായിരുന്നു. ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പൊലീസ് പുരോഗമിപ്പിക്കുകയാണ്.
ഈ ക്രൈം വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kannur Police arrested an absconding POCSO case accused from Coimbatore.
#KannurNews #POCSOcase #KeralaPolice #CrimeNews #Coimbatore #RenuNews






