city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയെ ഭാര്യാ വീട്ടിൽ നിന്ന് പൊലീസ് പൊക്കി; ഒളിവിൽ കഴിഞ്ഞത് 12 വർഷം

ചന്തേര: (www.kasargodvartha.com) വധശ്രമക്കേസിൽ 12 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ ചന്തേര പൊലീസ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭാര്യവീട്ടിൽ നിന്ന് പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സാബിദ് എന്ന സാബിർ പിടിയിലായത്.

Arrested | വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയെ ഭാര്യാ വീട്ടിൽ നിന്ന് പൊലീസ് പൊക്കി; ഒളിവിൽ കഴിഞ്ഞത് 12 വർഷം

ചന്തേര എസ്ഐ എംവി ശ്രീദാസിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കുടുക്കിയത്. ചന്തേര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 2008 ൽ ഇളമ്പച്ചി സ്വദേശിക്ക് നേരെ നടന്ന വധശ്രമക്കേസിലെ പ്രതിയായ ഇയാൾ പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു.

Arrested | വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയെ ഭാര്യാ വീട്ടിൽ നിന്ന് പൊലീസ് പൊക്കി; ഒളിവിൽ കഴിഞ്ഞത് 12 വർഷം

വർഷങ്ങൾ കഴിഞ്ഞിട്ടും വിവരമില്ലാതായതോടെ 2011 ൽ പൊലീസിൻ്റെ അപേക്ഷ പ്രകാരം കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ചന്തേര എഎസ്ഐ കെ ലക്ഷ്മണൻ, സിവിൽ പൊലീസ് ഓഫീസർമാരായ പിപി സുധീഷ്, എം ശരണ്യ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.

Keywords: News, Kasaragod, Kerala, Nileshwaram, Accuse, Arrest, Crime, police, Police Station, Court, Absconding accused arrested after 12 years. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia