city-gold-ad-for-blogger

പ്രവാസി അബൂബക്കർ സിദ്ദിഖ് കൊലക്കേസ്: 14-ാം പ്രതി കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ; മുഖ്യസൂത്രധാരനടക്കം അഞ്ചുപേർ ഇപ്പോഴും വിദേശത്ത്

Expatriate Aboobacker Siddique Murder Case: 14th Accused Arrested at Kannur Airport; Five Key Conspirators Still Abroad
Photo: Special Arrangement

● 2022 ജൂൺ 26-നാണ് അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയത്.
● ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
● കേസിൽ ആകെ 19 പ്രതികളുണ്ട്; 13 പേർ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങി.
● മുഖ്യസൂത്രധാരൻ കലന്തർ ഷാഫി അടക്കം അഞ്ച് പ്രതികൾ വിദേശത്താണ്.

 

കാസർകോട്: (KasargodVartha) ഗൾഫിൽനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം കൈമാറാത്തതിനെത്തുടർന്ന് പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ (28) വിളിച്ചുവരുത്തി തലകീഴായി കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പതിനാലാം പ്രതി കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിലായി. 

മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ അഷർ അലിയെയാണ് (26) ചൊവ്വാഴ്ച ഉച്ചയോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.പി. മധുസൂദനൻ നായർ, എസ്ഐമാരായ മോഹനൻ, രവീന്ദ്രനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗോപൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പ്രതിയെ കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവം നടന്നതിന് പിന്നാലെ അഷർ അലി ഗൾഫിലേക്ക് കടന്നിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ദുബൈയിൽനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ അഷർ അലിയെ ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എയർപോർട്ടിൽ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എയർപോർട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


2022 ജൂൺ 26-നാണ് അബൂബക്കർ സിദ്ദിഖിനെ ഗൾഫിൽനിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കള്ളക്കടത്ത് സ്വർണത്തിന്റെ ദിർഹം ഇടപാടുമായി ബന്ധപ്പെട്ടാണ് അബൂബക്കർ സിദ്ദിഖിനെ പൈവളിഗയിലെ ഒറ്റപ്പെട്ട ഇരുനില വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചത്. 

അബൂബക്കർ സിദ്ദിഖിന്റെ സഹോദരനെയും മറ്റൊരു സുഹൃത്തിനെയുമാണ് സംഘം ആദ്യം പിടിച്ചുകൊണ്ടുപോയത്. ഇവരെ തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തിയാണ് അബൂബക്കർ സിദ്ദിഖിനെ ഗൾഫിൽനിന്ന് നാട്ടിലേക്ക് വരുത്തിയത്. പിന്നീട് തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ആകെ 19 പ്രതികളാണുള്ളത്. ആദ്യം ലോക്കൽ പോലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നേരത്തെ അറസ്റ്റിലായ 13 പ്രതികളും ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. കേസിലെ മുഖ്യസൂത്രധാരൻ കലന്തർ ഷാഫി അടക്കം അഞ്ച് പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്. ഇവരെല്ലാം വിദേശത്താണുള്ളത്. ഇവർക്കെതിരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.


അബൂബക്കർ സിദ്ദിഖ് കൊലക്കേസിലെ പ്രതിയെ പിടികൂടിയതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 


Article Summary: 14th accused in expat murder case arrested in Kannur.


#AboobackerSiddiqueMurder #GoldSmuggling #KeralaCrime #KannurAirport #CrimeBranch #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia