city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഭയകേസിലെ മൂന്നാംപ്രതി സിസ്റ്റര്‍ സെഫിക്ക് വേണ്ടി അഡ്വ. സി കെ ശ്രീധരന്‍ ഹൈക്കോടതിയില്‍ ഹാജരാകും

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.01.2018) കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയക്കേസില്‍ മൂന്നാംപ്രതി സിസ്റ്റര്‍ സെഫിക്ക് വേണ്ടി ഹൈക്കോടതിയില്‍ കാഞ്ഞങ്ങാട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി കെ ശ്രീധരന്‍ ഹാജരാകും. കുറ്റാരോപിതരായ മൂന്നു പ്രതികള്‍ക്കും എതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സിസ്റ്റര്‍ സെഫിക്ക് വേണ്ടി സി കെ ശ്രീധരന്‍ ഹാജരാകുന്നത്.

നേരത്തേ ഈ കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന പരേതനായ മുന്‍ അഡ്വ. ജനറല്‍ എം കെ ദാമോദരനായിരുന്നു സെഫിക്ക് വേണ്ടി ഹാജരായത്. ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവര്‍ക്കു വേണ്ടി ബി രാമന്‍പിള്ളയും എറണാകുളത്തെ അഡ്വ. ജോസുമാണ് ഹാജരാകുന്നത്. ഇവരുടെ ഹരജി അടുത്തമാസം ഒന്നിന് പരിഗണിക്കുമ്പോള്‍ സെഫിക്കുവേണ്ടി സി കെ ശ്രീധരന്‍ ഹാജരാകും.

ഇതിനിടെ മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ ടി മൈക്കിളിനെ കഴിഞ്ഞ ദിവസം കേസില്‍ പ്രതിചേര്‍ത്തിരുന്നു. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് സിബിഐ കോടതി മൈക്കിളിനെ പ്രതിചേര്‍ത്തത്. കേസ് ആദ്യം അന്വേഷിച്ചത് മൈക്കിള്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരിക്കെയാണ്.ആദ്യ അന്വേഷണത്തില്‍ വീഴ്ച വരുത്തുകയും തെളിവു നശിപ്പിക്കുകയും ചെയ്ത ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്്ക്കലാണ് ഹര്‍ജി നല്‍കിയത്. നേരത്തെ ജോമോന്റേയും മൈക്കിളിന്റേയും ഹര്‍ജികളില്‍ വാദം കേട്ടിരുന്നു.

സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയിലെ ജീവനക്കാരടക്കമുള്ളവരെ പ്രതിയാക്കണമന്നും മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസിന്റെ വീഴ്ചകള്‍ അന്വേഷിക്കമെന്നുമായിരുന്നു മൈക്കിളിന്റെ ആവശ്യം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ആര്‍ഡിഒ കോടതിയില്‍ സമര്‍പ്പിച്ച തൊണ്ടിമുതലുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താത്തതിന് സിബിഐയെ കോടതി വിമര്‍ശിച്ചിരുന്നു. മുന്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്ഐ, വി വി അഗസ്റ്റിനന്‍, മുന്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവല്‍ എന്നിവരെ തെളിവു നശിപ്പിച്ച കുറ്റത്തിനു സിബിഐ പ്രതിയാക്കിയിരുന്നു. എന്നാല്‍ ഇവര്‍ മരണപ്പെട്ടതിനാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

ക്നാനായ കത്തോലിക്ക സന്യാസിനിയായ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27 ന് കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അഭയയുടെ മരണം ആത്മഹത്യ എന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ 1993ല്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് അഭയയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവുമായി രംഗത്ത് വന്നതോടെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.

അഭയ മരണപ്പെട്ട് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്. ജോസ് പുതൃക്കയില്‍ നേരത്തെ രാജപുരം ടെന്‍ത് പയസ് കോളേജില്‍ പ്രിന്‍സിപ്പളായിരുന്നു.

സിസ്റ്റര്‍ അഭയയെ കൊല്ലാന്‍ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂര്‍ ആണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൊലപാതകം, കൊല ചെയ്യാന്‍ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണു ഇദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിട്ടുള്ളത്. ഫാ. കോട്ടൂരിനോടൊപ്പം ഫാ. ജോസ് പൂതൃക്കയിലും കൃത്യത്തില്‍ പങ്കാളിയായിയെന്നാണ് കണ്ടെത്തല്‍. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാന്‍ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു. ഇവര്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ സെഫിയെന്നും സിബി ഐ ആരോപിക്കുന്നു.

അഭയകേസിലെ മൂന്നാംപ്രതി സിസ്റ്റര്‍ സെഫിക്ക് വേണ്ടി അഡ്വ. സി കെ ശ്രീധരന്‍ ഹൈക്കോടതിയില്‍ ഹാജരാകും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Kanhangad, Kasaragod, Kerala, News, Case, High-Court, CBI, Court, Ernakulam, Crimebranch, SP, Investigation, Abhaya case; Advt. C.K Sreedharan will present for accused Sister Sefi in HC
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia