പെരിയ ഇരട്ടക്കൊലക്കേസ് പ്രതി പീതാംബരന് മറ്റൊരു അക്രമ കേസില്‍ 9 മാസം തടവ് ശിക്ഷ
Mar 6, 2020, 12:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.03.2020) പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന പീതാംബരനെ മറ്റൊരു അക്രമക്കേസില്‍ ഒമ്പത് മാസം തടവിനും 3,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കല്യോട്ട് മൂരിയാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഭാസ്‌കരന്റെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തുകയും വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് പീതാംബരനെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(രണ്ട്) കോടതിയാണ് ശിക്ഷിച്ചത്.
2019 ജനുവരി ഒന്നിന് രാത്രി എട്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ കൂട്ടുപ്രതി കല്യോട്ടെ സുരേന്ദ്രനും സമാനശിക്ഷ വിധിച്ചു. നേരത്തെ വീടാക്രമിച്ച മറ്റൊരു കേസില്‍ പീതാംബരനെ ഏഴുമാസം തടവിനും 6,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചിരുന്നു.
Keywords: Kasaragod, Kerala, news, Kanhangad, case, Attack, Crime, Top-Headlines, Periya, 9 month imprisonment for Peethambaran in Attack case
< !- START disable copy paste -->