city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചുരുളഴിയാതെ ഇന്നും ആ മരണ രഹസ്യം; ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് എട്ടാണ്ട്

കാസര്‍കോട്: (www.kasargodvartha.com 15.02.2018) ചുരുളഴിയാതെ ആ സത്യം ഇന്നും രഹസ്യമായി തന്നെ നില്‍ക്കുന്നു. ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് ഇന്നേക്ക് എട്ടാണ്ട് പൂര്‍ത്തിയാകുന്നു. 2010 ഫെബ്രുവരി 15 നാണ് ഖാസിയെ ചെമ്പിരിക്ക കടുക്ക കല്ലില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളം ഞെട്ടിയ ആ സംഭവത്തില്‍ സത്യാവസ്ഥ ഇന്നും പുറംലോകമറിയാതെ കിടക്കുകയാണ്.

ലോക്കല്‍ പോലീസും പിന്നാലെ വന്ന ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐ രണ്ട് തവണയും അന്വേഷിച്ചിട്ടും മരണത്തിലെ ദുരൂഹതയകറ്റാന്‍ സാധിച്ചിട്ടില്ല. ഇതിനിടയില്‍ ആദൂരിലെ ഒരു ഓട്ടോഡ്രൈവര്‍ വെളിപ്പെടുത്തിയ ചില വിവരങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം തുടരുകയാണ്. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമമാണ് സിബിഐ നടത്തിക്കൊണ്ടിരിക്കുന്നത്. കോടതിയുടെ ശക്തമായ ഇടപെടല്‍ കൂടിയാകുന്നതോടെ സത്യം വൈകാതെ തന്നെ പുറത്തുവരുമെന്നുള്ള പ്രതീക്ഷയിലാണ് ഖാസിയെ സ്‌നേഹിക്കുന്നവരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും.

സിബിഐ കേസില്‍ രണ്ടു തവണ നടത്തിയ നിഗമനങ്ങളും പൊതുസമൂഹവും അതോടൊപ്പം കോടതിയും അംഗീകരിച്ചിട്ടില്ല. രണ്ടാമത് നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് കോടതി പരിഗണിക്കുന്നതിനിടയിലാണ് കേസിന് ബലമേകുന്ന ചില വിവരങ്ങള്‍ പുറത്തുവന്നത്. ആദൂര്‍ സ്വദേശി നല്‍കിയ മൊഴി സിബിഐ ഇനിയും പൂര്‍ണമായും വിശ്വാസത്തിലെടുത്തില്ല. തെക്കന്‍ ജില്ലക്കാരായ ഏതാനും പേരെ ഖാസി മരിക്കുന്നതിന് തലേന്ന് ചെമ്പിരിക്കയില്‍ കൊണ്ടുവിട്ടുവെന്ന മൊഴി മാത്രമാണ് ഇപ്പോള്‍ സിബിഐക്ക് മുന്നിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരെ കൂടി ചോദ്യം ചെയ്തിട്ടുണ്ട്. നെല്ലും പതിരും വേര്‍തിരിച്ച് സത്യം കണ്ടെത്താനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് സിബിഐ ഇപ്പോള്‍. ഇതിനിടയില്‍ ചിലര്‍ സ്വാര്‍ത്ഥമായ ചില മുതലെടുപ്പ് നടത്തുന്നത് കേസിന്റെ അന്വേഷണത്തിലെ ഗതിതിരിച്ചുവിടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സത്യം പുറത്തുവരണമെന്ന് തന്നെയാണ് ഖാസിയുടെ കുടുംബവും പൊതുസമൂഹവും ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ പരമോന്നത നീതിപീഠവും അന്വേഷണ സംഘവും നീതി പുലര്‍ത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അതേസമയം ഖാസിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കൂട്ടായ്മ വ്യാഴാഴ്ച വൈകിട്ട് 4.30 ന്  കാസര്‍കോട് പുതിയബസ് സ്റ്റാൻഡിനു മുൻ വശത്തെ  ഒപ്പുമരച്ചുവട്ടില്‍ കണ്ണ് മൂടി കെട്ടിയുള്ള പ്രതിഷേധവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധ പരിപാടിക്ക് ചെമ്പരിക്ക- മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവി പിന്തുണ അറിയിച്ചിട്ടുണ്ട്.

ചുരുളഴിയാതെ ഇന്നും ആ മരണ രഹസ്യം; ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് എട്ടാണ്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Top-Headlines, Crime, Investigation, CBI, 8 years of Qazi C.M Abdulla Moulavi's death; Investigation in dilemma
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia