ഭാര്യാ സഹോദരനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവ്
Oct 27, 2017, 15:39 IST
കാസര്‍കോട്: (www.kasargodvartha.com 27/10/2017) ഭാര്യാ സഹോദരനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പനത്തടി പുളിയാര്‍ കൊച്ചിയില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് ബസ്റ്റോളി ഗാഗരിയിലെ ശിവ കണ്ടെയ്ത്തിനെ (38)യാണ് തടവിനും 10,000 രൂപ പിഴയടക്കാനും ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
ഭാര്യാ സഹോദരനായ ബാലകൃഷ്ണനെ (48) കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വെള്ളരിക്കുണ്ട് സി ഐ ആയിരുന്ന ടി പി സുമേഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
2015 ഫെബ്രുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോലിക്കായി കേരളത്തിലെത്തിയ ശിവ, ബാലകൃഷ്ണന്റെ സഹോദരിയെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Murder Case, Case, Police, Investigation, news, CI, Court, 7 year imprisonment for murder case accused.