കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകയെ അപമാനിച്ച 67കാരന്‍ അറസ്റ്റില്‍; ഫേസ്ബുക്ക് പോസ്റ്റുമായി അഭിഭാഷക
Jul 21, 2018, 14:10 IST
കാസര്‍കോട്: (www.kasargodvartha.com 21.07.2018) കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകയെ അപമാനിച്ച 67കാരനെ പോലീസ് അറസ്റ്റു ചെയ്തു. എരിയാല്‍ ചൗക്കിയിലെ മുഹമ്മദ് സ്വാലിഹ് മുസ്ലിയാരെ (67)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. 19ന് വൈകുന്നേരം അഞ്ചു മണിക്ക് കാസര്‍കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകയെ മുഹമ്മദ് സ്വാലിഹ് കൈക്ക് പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇയാളുടെ ഉപദ്രവത്തിനെതിരെ ബസില്‍ വെച്ച് തന്നെ അഭിഭാഷക പ്രതികരിക്കുകയും ഇയാളുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതുസഹിതം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. അതേസമയം സംഭവം നടന്നയുടനെ ഫേസ്ബുക്ക് പോസ്റ്റുമായി അഭിഭാഷക രംഗത്ത് വന്നിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രം ചുമത്തി ഇയാളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെന്ന ആക്ഷേപം അഭിഭാഷകര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട്ടെ അഭിഭാഷകരാരും തന്നെ പ്രതിക്കു വേണ്ടി ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്നും അഭിഭാഷകനെത്തുന്നതു വരെ പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ പോലീസ് ഒത്തുകളിച്ചുവെന്നും മറ്റുമുള്ള ആരോപണമാണ് അഭിഭാഷകര്‍ ഉന്നയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Crime, 67 year old arrested for abusing woman
< !- START disable copy paste -->