Assault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ 62കാരൻ പിടിയിൽ
Updated: Jul 23, 2024, 21:52 IST
Representational Image Generated by Meta AI
അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം കെ ജോൺസൺ എന്ന തങ്കച്ചനെയാണ് പിടികൂടിയത്
അമ്പലത്തറ: (KasargodVartha) പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ വയോധികൻ പിടിയിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം കെ ജോൺസൺ എന്ന തങ്കച്ചനെ (62) യാണ് എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പത് വയസുകാരിയായ പെൺകുട്ടിയെ ഇരയാക്കിയെന്നാണ് കേസ്. പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ അമ്പലത്തറ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് തുടർ അന്വേഷണം കാസർകോട് എസ്‌എംഎസ് ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.