city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; കുടുംബനാഥനെ കുത്തിയ കേസില്‍ പ്രതിക്ക് 6 വര്‍ഷം തടവ് ശിക്ഷ

കാസര്‍കോട്: (www.kasargodvartha.com 15.08.2019) വാടക ക്വാര്‍ട്ടേഴ്സിന്റെ വരാന്തയില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനുപിന്നാലെ കുടുംബനാഥനെ കുത്തിയ കേസില്‍ പ്രതിയെ ആറു വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പെരുമ്പള കോളിയടുക്കം ലക്ഷംവീട് കോളനിയിലെ ടി രാജേഷിനെ (34) യാണ് രണ്ട് വകുപ്പുകളിലായി കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി നിര്‍മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവ് അനുഭവിക്കണം.

2015 ഓഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളിയടുക്കം സ്വദേശി പ്രസാദാണ് പരാതിക്കാരന്‍. പ്രസാദ് താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന്റെ വരാന്തയില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് രാജേഷ് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ എസ് ഐയായിരുന്ന എം ലക്ഷ്മണനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; കുടുംബനാഥനെ കുത്തിയ കേസില്‍ പ്രതിക്ക് 6 വര്‍ഷം തടവ് ശിക്ഷ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, court, Jail, Vidya Nagar, 6 year imprisonment for attack case accused
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia