Illegal Funds | വീട്ടിൽ നിന്ന് രേഖകളില്ലാത്ത 6.36 ലക്ഷം രൂപയും നോട്ടെണ്ണൽ യന്ത്രവും പിടികൂടി
Dec 7, 2024, 14:31 IST

Photo Credit: Facebook/ Note counting Machine, KasargodVartha File
● പിടിച്ചെടുത്ത പണം നിയമവിരുദ്ധമായി സമ്പാദിച്ചതാണോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുകയാണ് പൊലീസ്.
● സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
കാസർകോട്: (KasargodVartha) വീട്ടിൽ നിന്ന് രേഖകളില്ലാത്ത 6.36 ലക്ഷം രൂപയും നോട്ടെണ്ണൽ യന്ത്രവും പിടികൂടി. തളങ്കര, നുസ്രത്ത് നഗറിലെ ഒരു വീട്ടിൽ വെള്ളിയാഴ്ച കാസർകോട് ടൗൺ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
പിടിച്ചെടുത്ത പണം നിയമവിരുദ്ധമായി സമ്പാദിച്ചതാണോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുകയാണ് പൊലീസ്. നോട്ടെണ്ണൽ യന്ത്രം ഉപയോഗിച്ച് വൻ തോതിൽ പണം കൈമാറ്റം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. അതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.
#Kasargod, #Seizure, #IllegalFunds, #PoliceInvestigation, #Crime, #NoteCountingMachine