പൂചെടി ലോഡ് എന്ന വ്യാജേന കടത്തുകയായിരുന്ന 56 കിലോ കഞ്ചാവ് പിടികൂടി; 2 പേര്‍ കസ്റ്റഡിയില്‍
പാലക്കാട്: (www.kasargodvartha.com 09.07.2021) പൂചെടിയെന്ന വ്യാജേന ലോറിയില്‍ കടത്തുകയായിരുന്ന 56 കിലോയിലധികം കഞ്ചാവ് പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നും അങ്കമാലിക്ക് കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് ദേശീയപാതയില്‍ വച്ചാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖില്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
എക്‌സൈസ് സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്തായിരുന്നുവെന്ന് മനസിലായത്. പൂച്ചെടി ലോറിയുടെ ഡ്രൈവിങ് സീറ്റിനോട് ചേര്‍ന്ന ബോക്‌സിലാണ് കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അണക്കപ്പറയില്‍ വ്യാജ കള്ള് പിടികൂടിയ സംഘമാണ് കഞ്ചാവും പിടിച്ചത്.
Keywords: Palakkad, News, Kerala, Top-Headlines, Crime, Seized, Excise, Custody, 56 kg of cannabis seized from Palakkad; 2 in police custody