Arrested | 'കൂട്ടം കൂടിയിരുന്ന് മയക്കുമരുന്ന് ഉപയോഗം'; എം ഡി എം എയും കഞ്ചാവുമായി 5 യുവാക്കൾ അറസ്റ്റിൽ
* 28,000 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു
ബദിയഡുക്ക: (KasaragodVartha) എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്‌തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ സിദ്ദീഖ് (30), പി എ അബ്ദുല്ല (25), ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഇർഫാൻ (32), ഉത്തരാഖണ്ഡ് സ്വദേശികളായ അഫ്‌ത്വാബ് (27), വാസിൽ ഖാൻ (26) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നര മണിയോടെ കുക്കുംകൂടൽ കോട്ടക്കണിയിൽ പ്രതികളിൽ ഒരാൾ വാടകയ്ക്ക് എടുത്ത കെട്ടിടത്തിനുള്ളിലെ മുറിയിലാണ് സംഭവം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ താമസിച്ച് വരികയായിരുന്നു. കെട്ടിടത്തിനുള്ളിലെ മുറിയിൽ പ്രതികൾ വട്ടത്തിൽ ഇരുന്ന് എംഡിഎംഎയും കഞ്ചാവ് നിറച്ച ബീഡിയും വലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് 71.10 ഗ്രാം കഞ്ചാവും 6.78 ഗ്രാം എംഡിഎംഎയും 28,000 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു.