city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

6 വയസുകാരിയെ പീഡിപ്പിച്ച 45 കാരന് 5 വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും

കാസര്‍കോട്: (www.kasargodvartha.com 31.01.2020) ആറു വയസുകാരിയെ പീഡിപ്പിച്ച 45 കാരനെ അഞ്ചു വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പുല്ലൂര്‍ കൊടവലം വടക്കേക്കരയിലെ രവീന്ദ്രനെയാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം.

2015 ഫെബ്രുവരി ഒന്നിന് വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്ന പെണ്‍കുട്ടിയെ വീട്ടുവരാന്തയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐയായിരുന്ന യു പ്രേമനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

6 വയസുകാരിയെ പീഡിപ്പിച്ച 45 കാരന് 5 വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും


Keywords:  Kasaragod, Kerala, news, Top-Headlines, court, case, Crime, Jail, accused, Child, Molestation, Pullur, 5 year imprisonment for molestation case accused
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia