കാറില്‍ ചരസും കഞ്ചാവും കടത്തിയ കേസില്‍ മുഖ്യപ്രതിയെ 5 വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു; രണ്ടാം പ്രതിയുടെ വിചാരണ പിന്നീട്
Oct 10, 2019, 13:37 IST
കാസര്‍കോട്: (www.kasargodvartha.com 10.10.2019) കാറില്‍ ചരസും കഞ്ചാവും കടത്തിയ കേസില്‍ മുഖ്യപ്രതിയെ അഞ്ചു വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷിച്ചു. കേസില്‍ രണ്ടാം പ്രതി വിചാരണയ്ക്ക് ഹാജരാകാത്തതിനാല്‍ ഇയാളുടെ വിചാരണ പിന്നീട് നടക്കും. ബന്തിയോട് കുക്കാര്‍ സ്‌കൂളിനടുത്ത അബ്ദുല്‍ ഹമീദ് എന്ന ടിപ്പര്‍ അമ്മി (39)യെയാണ് അഡീ. സെഷന്‍സ് കോടതി ജഡ്ജ് കെ നിര്‍മല ശിക്ഷിച്ചത്.
2014 മെയ് 31 ന് രാത്രി 10.45 മണിയോടെ മംഗല്‍പാടിയില്‍ വെച്ചാണ് ഹമീദും സുഹൃത്ത് എരിയാലിലെ എം അഹ് മദ് കബീറും (34) ചേര്‍ന്ന് കെ എല്‍ 14 ജെ 220 നമ്പര്‍ വെളുത്ത ആള്‍ട്ടോ കാറില്‍ 1.30 കിലോ ഗ്രാം കഞ്ചാവും 250 ഗ്രാം ചരസും കടത്തിക്കൊണ്ടുവരുന്നതിനിടെ അന്നത്തെ കുമ്പള സി ഐ ആയിരുന്ന കെ പി സുരേഷ് ബാബു പിടികൂടിയത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധികം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ മറ്റൊരു മയക്കുമരുന്ന് കടത്ത് കേസില്‍ ഹമീദിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു.
പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബാലകൃഷ്ണനാണ് ഹാജരായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, accused, Crime, Ganja, Ganja seized, court, Bandiyod, 5 year imprisonment for Ganja case accused
< !- START disable copy paste -->