city-gold-ad-for-blogger
Aster MIMS 10/10/2023

തന്നെ വെട്ടിയത് നാലംഗ സംഘമെന്ന് രാജേഷിന്റെ മൊഴി; പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

കാസര്‍കോട്: (www.kasargodvartha.com 14.06.2017) സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഇന്നോവ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറിലെത്തിയ നാലുപേരാണ് തന്നെ വെട്ടിയതെന്ന് വെട്ടേറ്റ മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ വിജയന്റെ മകന്‍ രാജേഷ് (35) പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തന്നെ വെട്ടിയത് നാലംഗ സംഘമെന്ന് രാജേഷിന്റെ മൊഴി; പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് തന്നെ വെട്ടിയവരെ സംബന്ധിച്ച് രാജേഷ് മൊഴി നല്‍കിയത്. തലയ്ക്കും, വയറിനും കൈക്കുമാണ് വെട്ടേറ്റത്. പുറത്ത് ആഴത്തില്‍ കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെട്ടേറ്റ് കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു.

മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ബുധനാഴ്ച രാത്രി 10 മണിയോടെ സ്‌കൂട്ടറില്‍ പോകുമ്പോള്‍ ചൗക്കിയില്‍ വെച്ച് ആക്രമിച്ചത്. കാറിടിച്ചതോടെ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ രാജേഷിനെ അക്രമി സംഘം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തി യുവാവിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Related News: കാറിടിച്ച് വീഴ്ത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; നില ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Stabbed, Youth, Injured, Hospital, Crime, Police, Investigation, Rajesh, Mogral Puthur, Chowki.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL