Arrested | സ്‌കൂൾ - കോളജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നവരെ കണ്ടെത്താൻ പരിശോധനയുമായി എക്സൈസ്; മദ്യവും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: (KasargodVartha) സ്‌കൂൾ - കോളജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതിനെതിരെ എക്സൈസ് നടത്തിയ റെയ്‌ഡിൽ മദ്യവും കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഹൊസ്ദുർഗ് എക്സൈസ് സർകിൾ ഓഫീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് നാലു പേർ പിടിയിലായത്.
നാല് ലിറ്റർ കർണാടക മദ്യവുമായി കാഞ്ഞങ്ങാട് ടൗൺ കേന്ദ്രീകരിച്ച് മദ്യ വിൽപന നടത്തിവന്ന ശിവാനന്ദ എന്ന യുവാവിനെയും, 3.125 ലിറ്റർ പുതുച്ചേരി മദ്യവുമായി തൃക്കരിപ്പൂർ മീലിയാട്ട് ഭാഗങ്ങളിൽ മദ്യവിൽപന നടത്തിവന്ന മുഹമ്മദലി എന്ന യുവാവിനെയും, നാല് ലിറ്റർ മദ്യവുമായി അരയിൽ വെച്ച് ദേവദാസ് എന്നയാളെയും അറസ്റ്റ് ചെയ്തതായി എക്സൈസ് അറിയിച്ചു.
കാട്ടുകുളങ്ങരയിൽ കഞ്ചാവ് കൈശം വെച്ചതിന് പി വി ജിഷ്ണു എന്ന യുവാവിനെയും ഹൊസ്ദുർഗ് സർകിൾ ഇൻസ്‌പെക്ടർ ദിലീപും സംഘവും ചേർന്ന് അറസ്റ്റ് ചെയ്‌തു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർമാരായ എൻ ജി രലുനാഥൻ, എം രാജീവൻ, പ്രിവൻ്റീവ് ഓഫീസർ പി കെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി, നിഷാദ്, സിജു, സിജിൻ, ഡ്രൈവർ ദിജിത്ത് എന്നിവരുണ്ടായിരുന്നു.
കാട്ടുകുളങ്ങര, കാങ്ങങ്ങാട് ഭാഗങ്ങളിൽ കോളജ്,സ്കൂൾ കുട്ടികളെയും മറ്റും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന ആളാണ് വിഷ്ണുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷ്ണുവിനെക്കുറിച്ച് കൂടുതലന്വേഷണം നടത്താനും മയക്കുമരുന്ന് വിതരണക്കാരെക്കുറിച്ച് അന്വേഷിച്ച് കൂടുതൽ പട്രോളിങ് നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.