16.5 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍; കാറും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു
Mar 2, 2018, 12:55 IST
കുമ്പള: (www.kasargodvartha.com 02.03.2018) കുമ്പളയില്‍ വന്‍ കഞ്ചാവു വേട്ട. കാറിലും ഓട്ടോറിക്ഷയിലുമായി കടത്തുകയായിരുന്ന 16 കിലോ കഞ്ചാവും നടന്ന് വില്‍പന നടത്തുകയായിരുന്ന അരക്കിലോ കഞ്ചാവും പോലീസ് സംഘം പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തു. സംഘം സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം കുമ്പള ടൗണിലും മംഗല്‍പാടിയിലും ആരിക്കാടിയിലുമായാണ് കഞ്ചാവ് വേട്ട നടന്നത്. കുമ്പള ശാന്തിപ്പള്ള ലക്ഷം വീട് കോളനിയിലെ അബ്ദുര്‍ റഷീദ് എന്ന സമൂസ റഷീദ് (31), ബംബ്രാണ ദണ്ഡഗോളിയിലെ അബ്ദുല്‍ ലത്വീഫ് എന്ന ഡോണ ലത്വീഫ് (41), മംഗല്‍പാടിയിലെ മൊയ്തീന്‍ നവാസ് (31), മംഗല്‍പാടിയിലെ മുഷ്താഖ് അഹ് മദ് (30) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് വേട്ട നടന്നത്. കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, സിഐ കെ.പ്രേംസദന്‍, എസ് ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. കുമ്പള ടൗണിലൂടെ നടന്നു പോവുകയായിരുന്ന അബ്ദുല്‍ റഷീദാണ് അരക്കിലോ കഞ്ചാവുമായി ആദ്യം പോലീസ് പിടിയിലായത്. തുടര്‍ന്ന് മംഗല്‍പാടിയില്‍ വെച്ച് ഓട്ടോറിക്ഷയില്‍ നാലു കിലോ കഞ്ചാവ് കടത്തുന്നതിനിടയില്‍ ഡോണ ലത്വീഫ് പിടിയിലായി.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാറില്‍ 12 കിലോ കഞ്ചാവ് കടത്തുകയാണെന്ന വിവരം പോലീസിന് ലഭിച്ചത്. ആരിക്കാടിയില്‍ പോലീസ് കാര്‍ തടഞ്ഞുനിര്‍ത്തി 12 കിലോ കഞ്ചാവ് പിടികൂടുകയും മൊയ്തീന്‍ നവാസിനെയും മുഷ്താഖ് അഹ് മദിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja, Police, arrest, Crime, Ganja seized, Kumbala, 4 arrested with 16.5 Kg Ganja.
< !- START disable copy paste -->