സ്ത്രീയെ വീട്ടില്‍ വിളിച്ചുവരുത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് സദാചാര ഗുണ്ടാ ആക്രമണം; നാലു പേര്‍ അറസ്റ്റില്‍
Apr 12, 2018, 20:20 IST
കുമ്പള: (www.kasargodvartha.com 12.04.2018) സ്ത്രീയെ വീട്ടില്‍ വിളിച്ചുവരുത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് സദാചാര ഗുണ്ടാ ആക്രമണം. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണാടിപാറയിലെ മുഹമ്മദ് ഷമ്മാസ് (22), കെദക്കാറിലെ ബി.എം. മുഹമ്മദ് ഷമൂല്‍ (20), കണ്ണാടിപാറയിലെ മുഹമ്മദ് അഷ്‌റഫ് (19), കണ്ണാടിപാറയിലെ മുഹമ്മദ് യൂനുസ് (20) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരി 26 ന് രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോഡ്രൈവറായ നൗഷാദ് ആണ് മര്‍ദനത്തിനിരയായത്. വാടക വീട്ടുമുറ്റത്ത് ഓട്ടോറിക്ഷ കഴുകയായിരുന്ന നൗഷാദ് ഭാര്യ വീട്ടിലില്ലാത്ത നേരത്ത് ഏതോ ഒരു സ്ത്രീയെ വീട്ടില്‍ വിളിച്ചു വരുത്തി എന്നാരോപിച്ചാണ് സംഘം അക്രമിച്ചത്. മാരകായുധങ്ങളുമായെത്തിയ സംഘം ഓട്ടോ റിക്ഷ അടിച്ചു തകര്‍ക്കുകയും വീട്ടിനകത്ത് കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതായി നൗഷാദിന്റെ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ കേസെടുത്ത പോലീസ് നാലു പേരെ കുമ്പളയില്‍ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. കേസില്‍ ഇനി മുസ്തഫ, നസീര്‍ എന്നിവരെ കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, arrest, Police, Assault, Attack, Crime, Top-Headlines, 4 arrested for assaulting auto driver
< !- START disable copy paste -->