Youths arrested | മാരക മയക്കുമരുന്നുമായി 3 യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത് ഡിവൈഎസ്പിയുടെ നേതൃത്ത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍
Aug 11, 2022, 18:57 IST
ബേക്കല്‍: (www.kasargodvartha.com) മാരക മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റിലായി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം ശാജഹാന്‍ (33), എം മുഹമ്മദ് ഖൈസ് (31), മൊയ്തീന്‍ ജാസിര്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓഫറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ബേക്കല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നടന്ന മിന്നല്‍ പരിശോധനയിലാണ് മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിലായത്. ഉദുമ പടിഞ്ഞാര്‍, പള്ളം എന്നിവിടങ്ങളില്‍ നിന്നായി വില്‍പനയ്ക്കെത്തിച്ച 10 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.
വിവിധ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് ബീഡി വലിച്ച മൂന്ന് പേരെയും പിടികൂടി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മിന്നല്‍ പരിശോധനയ്ക്ക് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു പി വിപിന്‍, എസ്ഐമാരായ രജനീഷ്, ജയരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സുധീര്‍ ബാബു, സി കെ സനല്‍, സനീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, സന്തോഷ്, നിധിന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Arrested, Drugs, Ganja, Police, Investigation, Seized, MDMA, 3 youths arrested with deadly drugs.
< !- START disable copy paste -->