city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Attacked | 'ബേകറി തല്ലി തകര്‍ത്തു, കാറിന് നേരെ ആക്രമണം'; 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) പരപ്പ കനകപ്പള്ളിയില്‍ സംഘടിച്ചെത്തിയ സംഘം കട തല്ലിത്തകര്‍ത്തതായി പരാതി. കാര്‍ തകര്‍ത്തതായും പരാതിയുണ്ട്. അതിനിടെ സ്ഥലത്തെത്തിയ പൊലീസ് മൂന്നംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കനകപ്പള്ളിയിലെ മുളവനാല്‍ മനോജിന്റെ ഉടമസ്ഥതയിലുള്ള ബേകറിക്ക് നേരെയാണ് അതിക്രമം നടന്നത്. കടക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മനോജിന്റെ കാറിന്റെ ചില്ലും അടിച്ച് തകര്‍ത്തുവെന്ന് പരാതിയില്‍ പറയുന്നു.
            
Attacked | 'ബേകറി തല്ലി തകര്‍ത്തു, കാറിന് നേരെ ആക്രമണം'; 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍

സംഭവ സമയത്ത് മനോജിന്റെ ഭാര്യയും ജീവനക്കാരന്‍ കുട്ടപ്പായിയും മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. കുട്ടപ്പായിയും അക്രമി സംഘത്തില്‍ പെട്ട ഒരാളും തമ്മില്‍ വ്യാഴാഴ്ച ഉണ്ടായ തര്‍ക്കത്തിന്റെ ബാക്കി എന്നോണമാണ് വെള്ളിയാഴ്ചത്തെ അക്രമമെന്നാണ് പറയുന്നത്.

വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ വെള്ളരിക്കുണ്ട് പൊലീസ് അക്രമം കാണിച്ചതായി പറയുന്ന മൂന്ന് പേരെയും നിമിഷനേരം കൊണ്ട് കസ്റ്റഡിയിലെടുത്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കട ഉടമയുടെ മൊഴികൂടി പരിശോധിച്ച് തുടര്‍നടപടികള്‍ക്ക് വിധേയരാക്കുമെന്ന് വെള്ളരിക്കുണ്ട് എസ്‌ഐ വിജയകുമാര്‍ പറഞ്ഞു.
    
Attacked | 'ബേകറി തല്ലി തകര്‍ത്തു, കാറിന് നേരെ ആക്രമണം'; 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍

Keywords:  Latest-News, Kerala, Kasaragod, Vellarikundu, Top-Headlines, Crime, Attack, Custody, Police, 3 in custody for attacking bakery.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia