അടയ്ക്കാത്ത കടയിലെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്നെ കണ്ടോളാമെന്നും കൊല്ലുമെന്നും ഉടമയെ ഭീഷണിപ്പെടുത്തി; 3 പേര്‍ അറസ്റ്റില്‍
Nov 18, 2018, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2018) അടയ്ക്കാത്ത കടയിലെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്നെ കണ്ടോളാമെന്നും കൊല്ലുമെന്നും ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടക്കണ്ണിയിലെ ആദര്‍ശ് (28), പാറക്കട്ടെയിലെ ചിക്കു എന്ന രാജേഷ് (30), കോട്ടക്കണ്ണിയിലെ റോഷന്‍ (23) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
പള്ളിക്കാലിലെ അബ്ദുല്‍ സമീറിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഹര്‍ത്താല്‍ ദിവസമായ ശനിയാഴ്ച സമീറിന്റെ പുതിയ ബസ് സ്റ്റാന്‍ഡിലെ കട തുറന്നുപ്രവര്‍ത്തിച്ചിരുന്നു. കട അടയ്പ്പിക്കായി ആദര്‍ശിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും കടയടക്കാന്‍ സമീര്‍ തയ്യാറായില്ല. ഇതോടെ പിരിഞ്ഞുപോയ സംഘം സന്ധ്യയോടെ വീണ്ടുമെത്തുകയും കടയടക്കണമെന്നാവശ്യപ്പെടുകയും വിസമ്മതിച്ചതോടെ പിന്നെ കണ്ടോളാമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. 153 ആക്ട് പ്രകാരമാണ് സംഘത്തിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Threatening, case, arrest, Crime, Harthal, 3 arrested for Threatening Shop owner
< !- START disable copy paste -->