Arrest | 25 വർഷം മുങ്ങിനടന്ന വ്യാജ കറൻസി കേസ് പ്രതി ഒടുവിൽ കാസർകോട്ട് നിന്ന് പിടിയിൽ

● മുംബൈ സ്വദേശി മുഹമ്മദ് ഹനീഫാണ് പിടിയിലായത്
● കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.
● പ്രതിയെ കോടതിയിൽ ഹാജരാക്കി
കാസർകോട്: (KasargodVartha) 25 വർഷമായി ഒളിവിൽ കഴിഞ്ഞ വ്യാജ കറൻസി കേസിലെ പ്രതിയെ കാസർകോട് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയായ മുഹമ്മദ് ഹനീഫാണ് കാസർകോട്ട് നിന്ന് പിടിയിലായത്.
ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ എൽപിസി വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കുന്താപുരം റൂറൽ പൊലീസ് സ്റ്റേഷനിലെ പിഎസ്ഐ ഡി നൂതനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഹെഡ് കോൺസ്റ്റബിൾമാരായ രാജു, അശോക് ഷെട്ടി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
A fugitive in a counterfeit currency case, who had been on the run for 25 years, has been arrested in Kasaragod. The accused, a Mumbai native, had been absconding since being released on bail.
#CounterfeitCurrency, #Arrest, #Fugitive, #Kasaragod, #Crime, #Maharashtra