city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹോദരനെ 20 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു

കാസര്‍കോട്: (www.kasargodvartha.com 05.01.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹോദരനെ 20 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. കൂടാതെ 50,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. 16 കാരിയായ പെണ്‍കുട്ടിയെയാണ് 26കാരനായ സഹോദരന്‍ പീഡിപ്പിച്ചത്. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) പി എസ് ശശികുമാര്‍ ആണ് പ്രതിയെ തടവിന് ശിക്ഷിച്ചത്.

പിഴയടച്ചാല്‍ തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയെ നാലാം ക്ലാസുമുതല്‍ 2016 വരെയായി യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വെള്ളരിക്കുണ്ട് പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പോക്സോ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹോദരനെ 20 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Molestation, Crime, court, Top-Headlines, 20 Year imprisonment for molestation case accused
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia