city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Verdict | സിപിഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ 2 യുവാക്കൾക്ക് 9 വർഷം കഠിന തടവും പിഴയും

2 Youths Get 9 Years Rigorous Imprisonment and Fine in CPI Leader Attempted Murder Case
Photo: Arranged

● 2016 സെപ്റ്റംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● പ്രതികൾ കല്ല്, കത്തി, വാൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
● കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് വിധി പുറപ്പെടുവിച്ചത്.
● പ്രതികൾ പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.

കാസർകോട്: (KasargodVartha) ബദിയഡുക്ക നീർച്ചാലിൽ സിപിഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന  കേസിൽ രണ്ട് പ്രതികൾക്ക് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ഒമ്പത് വർഷം കഠിന തടവും അറുപതിനായിരം രൂപ വീതം പിഴയും വിധിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി രവിതേജ (31), കെ പ്രദീപ് രാജ് എന്ന കുട്ട (31) എന്നിവരെയാണ് ശിക്ഷിച്ചത്.

ജഡ്ജ് കെ പ്രിയയാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. ബാഞ്ചത്തടുക്ക സ്വദേശിയായ സീതാരാമനെ 2016 സെപ്റ്റംബർ അഞ്ചിന് രാത്രി ഏഴര മണിയോടെ തടഞ്ഞു നിർത്തി കല്ല്, കത്തി, വാൾ എന്നിവ ഉപയോഗിച്ച് വയറ്റിലും നെഞ്ചിലും കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 

ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ വിദ്യാനഗർ ഇൻസ്പെക്ടറും ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുമായ ബാബു പെരിങ്ങേത്താണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

Two individuals have been sentenced to nine years of rigorous imprisonment and fined ₹60,000 each by the Kasaragod Additional District Sessions Court for attempting to murder a CPI leader in Badiyadukka Neerchal in 2016. The convicts, B Raviteja and K Pradeep Raj, were found guilty of attacking Seetharaman with stones, knives, and swords, causing severe injuries.

#CPI #AttemptedMurder #KasaragodCourt #Verdict #KeralaCrime #Justice

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia