പോലീസ് പിടികൂടിയ മണല്‍ ലോറിയെ ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ 2 യുവാക്കള്‍ ആശുപത്രിയില്‍
Jun 22, 2018, 16:24 IST
മഞ്ചേശ്വരം: (www.kasargodvartha.com 22.06.2018) പോലീസ് പിടികൂടിയ മണല്‍ ലോറിയെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. മര്‍ദനമേറ്റ പരിക്കുകളോടെ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം ഹൊപ്പെട്ടുവിലെ ബഷീര്‍ (38), റഷീദ് (22) എന്നിവരെയാണ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേരാണ് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. രണ്ടുദിവസം മുമ്പ് റഷീദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി മഞ്ചേശ്വരം പോലീസ് പിടിച്ചിരുന്നു. ഇതുസംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Crime, Attack, Sand, Police, 2 youths assaulted over sand lorry
< !- START disable copy paste -->