Youths arrested | മീന്‍വണ്ടിയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; 2 യുവാക്കള്‍ പിടിയില്‍
Oct 24, 2022, 17:35 IST
കാസര്‍കോട്: (www.kasargodvartha.com) മീന്‍വണ്ടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ കാസര്‍കോട്ട് പിടിയില്‍. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബൂബകര്‍ സിദ്ദീഖ് (28), പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി നബീല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെ വാഹന പരിശോധനയ്ക്കിടെയാണ് കെഎല്‍ 13 എപി 6848 നമ്പര്‍ പികപ് വാനില്‍ കടത്തുകയായിരുന്ന ആറ് ഗ്രാം എംഡിഎംഎ പിടികൂടിയത്. മൊഗ്രാല്‍ പുത്തൂരില്‍ വാഹന പരിശോധന നടത്തിവരികയായിരുന്നു പൊലീസ്.
കാസര്‍കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. അറസ്റ്റിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Drugs, Crime, MDMA, 2 youths arrested with drug.
< !- START disable copy paste -->