Arrested | കാറില്‍ കടത്തിയ 5 കിലോ കഞ്ചാവുമായി 2 യുവാക്കള്‍ അറസ്റ്റില്‍
Mar 3, 2023, 18:09 IST
നീലേശ്വരം: (www.kasargodvartha.com) കാറില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കര്‍ണാടക കൊടഗ് ജില്ലയിലെ കെപി നിയാസ് (26), എംഎ യൂനസ് (35) എന്നിവരെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോടിക് സപെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വാഹന പരിശോധനയ്ക്കിടെ വ്യാഴാഴ്ച രാത്രി 10.20 മണിയോടെ നീലേശ്വരം പേരോല്‍ പാലാഴിയില്‍ വെച്ച് സ്വിഫ്റ്റ് കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും മൂന്ന് എടിഎം കാര്‍ഡുകളും എക്‌സൈസ് സംഘം കണ്ടെടുത്തു.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. റെയ്ഡില്‍ ഉദ്യോഗസ്ഥരായ സികെവി സുരേഷ്, അശ്‌റഫ്, പി നിശാദ്, വി മഞ്ജുനാഥന്‍ എന്നിവരും ഉണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Nileshwaram, Top-Headlines, Crime, Arrested, Drugs, Ganja, Ganja Seized, Investigation, Police-Raid, 2 youths arrested with cannabis.
< !- START disable copy paste -->