Youths arrested | കാസർകോട്ട് വമ്പൻ മയക്കുമരുന്ന് വേട്ട; 70 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ; ബെംഗ്‌ളൂറിൽ നിന്നും 356 കിലോമീറ്ററിലധികം ബൈകിൽ റിസ്കെടുത്ത് വന്നിട്ടും പിടിവീണു
Aug 13, 2022, 12:26 IST
കാസർകോട്: (www.kasargodvartha.com) ജില്ലയിൽ വമ്പൻ മയക്കുമരുന്ന് വേട്ട. 70 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. ബെംഗ്‌ളൂറിൽ നിന്നും 356 കിലോമീറ്റർ ബൈകിൽ റിസ്കെടുത്തിട്ടും യുവാക്കൾക്ക് പൊലീസിൻ്റെ പിടി വീണു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ് നിയാസ് കെ (38), പത്തനംതിട്ട ജില്ലയിലെ ഇജാസ് അസീസ് (25) എന്നിവരെയാണ് ഉളിയത്തടുക്ക കുതിരപ്പാടിയിൽ വെച്ച് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായിയായിരുന്നു പരിശോധന. ബെംഗ്‌ളൂറിൽ നിന്നും കാസർകോട്ടെക്ക് ബൈകിൽ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ 70 ഗ്രാം എംഡിഎംഎയണ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കാസർകോട് ഡിവൈഎസ്പി മനോജ് വിവി, ഡിസിആർബി ഡിവൈഎസ്പി അബ്ദുർ റഹീം സിഎ, വിദ്യാനഗർ ഇൻസ്പെക്ടർ അനൂപ് കുമാർ ഇ, സബ് ഇൻസ്പെക്ടർ പ്രശാന്ത് കെ, സിവിൽ പൊലീസ് ഓഫീസർമാരായ ഗണേഷ് കുമാർ, റോജൻ, ഡ്രൈവർ എസിപി നാരായണ, ഡാൻസെഫ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഒഫീസർമാരായ ശിവകുമാർ പി, രാജേഷ് എൻ, ഓസ്റ്റിൻ തമ്പി, സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ് ജെ, ഹരീഷ് എന്നിവർ അടങ്ങിയ സംഘമാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.
ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് കാസർകോട് ഡിവൈഎസ്പി മനോജ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Drugs, Arrested, MDMA, Police, Investigation, 2 youths arrested with 70 grams of MDMA.
< !- START disable copy paste -->