Arrested | ഷെഡ് തകര്‍ത്ത് 1200 റബര്‍ ഷീറ്റുകളും ഒന്നര ക്വിന്റല്‍ ഓട്ടുപാലും കവര്‍ന്ന കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍; കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍
Jan 20, 2023, 19:16 IST
മഞ്ചേശ്വരം: (www.kasargodvartha.com) ഷെഡ് തകര്‍ത്ത് 1200 റബര്‍ ഷീറ്റുകളും ഒന്നര ക്വിന്റല്‍ ഓട്ടുപാലും കവര്‍ന്ന കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുരുഷോത്തമന്‍ (23), തിലക് (27) എന്നിവരെയാണ് മഞ്ചേശ്വരം എസ്‌ഐ എന്‍ അന്‍സാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇടുക്കി കരിമണ്ണൂര്‍ സ്വദേശിയും ബായാര്‍ ബള്ളൂരില്‍ താമസക്കാരനുമായ ബിനോയുടെ ഉടമസ്ഥതയിലുള്ള ബായാര്‍ കട്ടത്താറൂലിലെ റബര്‍ തോട്ടത്തിലെ ഷെഡ് തകര്‍ത്താണ് സാധനങ്ങള്‍ കവര്‍ച ചെയ്തത്. കഴിഞ്ഞ ജനുവരി നാലിനാണ് സംഭവം നടന്നത്. ഷെഡിന്റെ പൂട്ട് തകര്‍ത്ത് 1,70,000 രൂപയുടെ റബര്‍ ഷീറ്റുകളും ഓട്ടുപാലുമാണ് കവര്‍ന്നെന്നാണ് കേസ്.

Keywords: Latest-News, Kerala, Kasaragod, Manjeshwaram, Top-Headlines, Arrested, Crime, Crime, Robbery, Theft, 2 youths arrested in case of stealing rubber sheets.
< !- START disable copy paste -->