city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒറ്റക്കള്ളന്‍ നാട് വിറപ്പിക്കുന്നു; രണ്ടാഴ്ചക്കുള്ളില്‍ രണ്ട് കവര്‍ച്ച, കവര്‍ച്ചക്കിരയാകുന്നത് സ്ത്രീകള്‍

കാസര്‍കോട്: (www.kasargodvartha.com 11.07.2018) ഒറ്റക്കള്ളന്‍ നാട് വിറപ്പിക്കുന്നു. രണ്ടാഴ്ചക്കുള്ളില്‍ രണ്ട് കവര്‍ച്ചകളാണ് ബദിയടുക്ക- വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നടന്നത്. രണ്ട് സ്ഥലങ്ങളിലും കവര്‍ച്ചക്കിരയായത് സ്ത്രീകളാണ്. ഇക്കഴിഞ്ഞ ജൂണ്‍ 30 ന് വൈകിട്ട് 6.15 മണിയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ കവര്‍ച്ചക്കാരന്‍ ചെര്‍ക്കള എതിര്‍ത്തോട് കുണ്ടോളം മൂല ബദര്‍നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (40) യെ ആക്രമിച്ച് രണ്ട് കമ്മല്‍ കവര്‍ച്ച ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് രണ്ടു കിലോ മീറ്റര്‍ മാത്രം ദൂരമുള്ള നെല്ലിക്കട്ട ചൂരിപ്പള്ളയില്‍ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയെയും മരുമകളെയും മുളകുപൊടി വിതറിയ ശേഷം കുട്ടികളുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി ഏഴര പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തത്.
ഒറ്റക്കള്ളന്‍ നാട് വിറപ്പിക്കുന്നു; രണ്ടാഴ്ചക്കുള്ളില്‍ രണ്ട് കവര്‍ച്ച, കവര്‍ച്ചക്കിരയാകുന്നത് സ്ത്രീകള്‍

പാന്റും ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് വീടിന്റെ അടുക്കള ഭാഗത്തെ ജനാല അടര്‍ത്തി മാറ്റിയ ശേഷം ആദ്യം അടുക്കളയില്‍ വെച്ചിരുന്ന മുളകുപൊടി കൈക്കലാക്കുകയായിരുന്നു. പിന്നീട് വീട്ടമ്മ ആമിനയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു. ബഹളം കേട്ട് ഉണര്‍ന്ന മരുമകള്‍ മറിയംബിയെയും ഇയാള്‍ ആക്രമിച്ചു. ആമിന സ്വര്‍ണാഭരണം നല്‍കാന്‍ കൂട്ടാക്കാതിരുന്നതോടെ മോഷ്ടാവ് മറിയംബിയില്‍ നിന്നും മാലപൊട്ടിക്കാന്‍ ശ്രമിച്ചു. രണ്ടു പേരും ഇത് ചെറുത്തതോടെ മോഷ്ടാവ് ഞെട്ടിയുണര്‍ന്ന കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതോടെ ഇരുവരും മാലയും ബ്രേസ് ലറ്റും വളയും ഊരിനല്‍കുകയായിരുന്നുവെന്ന് ബദിയടുക്ക എസ് ഐ മെല്‍വിന്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

പുലര്‍ച്ചെ 3.30 മണിയോടെ നടന്ന സംഭവം മഴ കാരണമാണ് തൊട്ടടുത്ത വീട്ടുകാരൊന്നും അറിയാതിരുന്നത്. വീട്ടില്‍ നിന്നും നിലവിളി ഉയര്‍ന്നെങ്കിലും മഴയില്‍ അത് ആരും കേട്ടില്ല. കവര്‍ച്ച നടന്ന ഇരുനില വീടിന് തൊട്ടടുത്തു തന്നെ മറ്റുവീടുകളുണ്ട്. ആമിനയുടെ ഭര്‍ത്താവ് ബീരാന്‍ ഹാജി രണ്ടു വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. മകന്‍ മുഹമ്മദ് ആസിഫ് ഗള്‍ഫിലാണ്. മാതാവും മരുമകളും പേരക്കുട്ടികളും മാത്രമാണ് വീട്ടിലുള്ളത്. ഇത് അറിയാവുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം. വീടിനെയും വീട്ടുകാരെയും കൃത്യമായി നിരീക്ഷിക്കുന്ന ഒറ്റക്കള്ളന്‍ കൃത്യമായ പ്ലാനിംഗിലൂടെയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് കരുതുന്നു. തങ്ങളെ കവര്‍ച്ചക്കിരയാക്കിയയാളെ കണ്ടാലറിയാമെന്ന് ആമിനയും മറിയംബിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കവര്‍ച്ചാ വിവരമറിഞ്ഞ് വിരലടയാള വിദഗദ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കാസര്‍കോട്ടെ പോലീസ് നായയെ തൃശൂരിലേക്ക് പരിശീലനത്തിനായി കൊണ്ടുപോയതിനാല്‍ ഡോഗ് സ്‌ക്വാഡിന്റെ സേവനം ലഭിച്ചില്ല. ഒറ്റക്കള്ളന്റെ വിളയാട്ടത്തില്‍ തനിച്ച് താമസിക്കുന്ന സ്ത്രീകളും കുട്ടികളും ഭയത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളാണ് കവര്‍ച്ചയ്ക്കായി തിരഞ്ഞെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Also Read:
ഹെല്‍മറ്റ് ധരിച്ചെത്തിയ കവര്‍ച്ചക്കാരന്‍ വീട്ടമ്മയെ മയക്കി വായില്‍ തുണി തിരുകി അക്രമിച്ച് കാലും കൈയ്യും കെട്ടിയിട്ട് സ്വര്‍ണ്ണം കൊള്ളയടിച്ചു; ജില്ലാ പോലീസ് ചീഫ് അടക്കമുള്ള ഉദ്യോഗസ്ഥരെത്തി അന്വേഷണം തുടങ്ങി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Robbery, case, Investigation, Crime, 2 Robberies with in 2 weeks; native's in threat
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia