Booked | യുവാക്കള്‍ സഞ്ചരിച്ച വാഹനം ഡിവൈഡറിലിടിച്ചു; പിന്നാലെ വരികയായിരുന്ന ചുമട്ട് തൊഴിലാളി അപകടം വീക്ഷിച്ചെന്നാരോപിച്ച് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; വധശ്രമത്തിന് കേസ്; 2 പേര്‍ കസ്റ്റഡിയില്‍; വര്‍ഗീയ നിറം ചാര്‍ത്തി നവ മാധ്യമത്തിലെ പ്രചാരണത്തിനെതിരെയും പൊലീസ് അന്വേഷണം
Mar 10, 2023, 17:38 IST
കാസര്‍കോട്: (www.kasargodvartha.com) യുവാക്കള്‍ ഓടിച്ച കാര്‍ ഡിവൈഡറിലിടിച്ചതിന് പിന്നാലെ വാക് തര്‍ക്കവും കൊലപാതകശ്രമവും നടന്നതായി പരാതി. യുവാക്കളുടെ കാറിന്റെ പിന്നാലെ ബുളറ്റില്‍ വരികയായിരുന്ന ചുമട്ട് തൊഴിലാളി തന്റെ ഇരുചക്രവാഹനം നിര്‍ത്തി അപകടം വീക്ഷിച്ചുവെന്നാരോപിച്ച് ഉണ്ടായ വാക് തര്‍ക്കം മൂര്‍ഛിച്ചതോടെ പിന്തുടര്‍ന്ന് വന്ന് കാര്‍ ബുളറ്റില്‍ ഇടിച്ചുവെന്നാണ് പരാതി.
വെള്ളിയാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ ചുമട്ട് തൊഴിലാളിയും എസ് ടി യു പ്രവര്‍ത്തകനുമായ പാറക്കട്ടയിലെ സിദ്ദിഖിന്റെ (26) പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് ഐപിസി 308 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തു. രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. അതേസമയം അവിചാരിതമായി ഉണ്ടായ സംഭവത്തെ വര്‍ഗീയ നിറം ചാര്‍ത്തി നവമാധ്യമത്തിലെ പ്രചാരണത്തിനെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
കാസര്‍കോട് കറന്തകാട് ദേശീയപാതയില്‍വെച്ചാണ് കെ എല്‍ 60 എന്‍ 3528 നമ്പര്‍ ആള്‍ടോ കാര്‍ ഡിവൈഡറില്‍ ഇടിച്ചത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തേജു (30), അബി എന്ന കോഴി അബി(25) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അപകട സമയത്ത് പിന്നാലെ ബുളറ്റില്‍ വരികയായിരുന്നു സിദ്ദിഖ്. ബുളറ്റ് നിര്‍ത്തി അപകടം നോക്കിയതോടെ ഇവര്‍ തമ്മില്‍ വാക് തര്‍ക്കം ഉണ്ടായി. സിദ്ദിഖ് പെട്ടെന്ന് ബുളറ്റ് എടുത്ത് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് വന്നതോടെ യുവാക്കള്‍ കാറില്‍ ബുളറ്റിനെ പിന്തുടര്‍ന്നു. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബദരിയ ഹോടെലിന് മുന്നില്‍ ബുളറ്റ് നിര്‍ത്തി സിദ്ദീഖ് മാറി നിന്നതോടെ കാര്‍ വന്ന് ബുളറ്റിനെ ഇടിച്ചു തെറിപ്പിച്ചുവെന്നും പരിസരത്തെ ഹോടെലിലുണ്ടായിരുന്നവര്‍ ഓടി കൂടിയതോടെ യുവാക്കള്‍ കാര്‍ ഓടിച്ചു പോയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് നിമിഷനേരം കൊണ്ട് സ്ഥലത്തെത്തുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാര്‍ കറന്തക്കാട് വെച്ച് കസ്റ്റഡിലെടുക്കുകയും ചെയ്തു. പിന്നീട് യുവാക്കളെയും പിടികൂടുകയായിരുന്നു.
ഇതില്‍ അബി ഇപ്പോര്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസം. പരാതിക്കാരനായ സിദ്ദിഖ് നേരത്തേ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് സ്വയം മുറിവുണ്ടാക്കി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
Keywords: News, Accident, State, Crime, Kasaragod, Police, Kerala, Case, Top-Headlines, Custody, Complaint, Social-Media, Investigation, Assault, 2 People in police custody for murder attempt case. < !- START disable copy paste -->