ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള അന്നദാനത്തിനിടെ വീട്ടമ്മയുടെ മൂന്നു പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍
Apr 27, 2019, 20:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.04.2019) കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാനത്തിനിടെ വീട്ടമ്മയുടെ കഴുത്തില്‍ നിന്നും മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുത്ത രണ്ട് സ്ത്രീകളെ പോലീസ് പിടികൂടി. പയ്യന്നൂരില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് തിരുപ്പൂര്‍ വാസനാസിപാളയത്തെ വിജിയുടെ ഭാര്യ ജ്യോതി (48), മുകേഷിന്റെ ഭാര്യ ജയന്തി (43) എന്നിവരെയാണ് നാട്ടുകാരുടെയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെയും സഹായത്തോടെ പോലീസ് സമര്‍ത്ഥമായി പിടികൂടിയത്.
കാഞ്ഞങ്ങാട് പുതിയവളപ്പിലെ കുഞ്ഞിരാമന്റെ ഭാര്യ പി വി കാര്‍ത്യായനി(65)യുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് അന്നദാനത്തിനിടെ ക്യൂവിലെ തിരക്കില്‍ പെട്ടെന്നുണ്ടായ തള്ളലില്‍ കാര്‍ത്യായനി മുന്നോട്ടാഞ്ഞപ്പോഴാണ് മാല പൊട്ടിച്ചത്. മാല പൊട്ടിച്ചെടുത്തത് കണ്ട കാര്‍ത്യായനി നിലവിളിച്ചപ്പോള്‍ ഇരുവരും ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. ഉടന്‍ പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനിടയില്‍ ജില്ലാ ആശുപത്രി പരിസരത്തു വെച്ച് വസ്ത്രം മാറി നില്‍ക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. എന്നാല്‍ കാര്‍ത്യായനിയുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മാല ഇവരുടെ കൈയ്യിലുണ്ടായിരുന്നില്ല.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ മാല മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന് പോലീസ് സംശയിക്കുന്നു. വിദ്യാനഗര്‍, കാസര്‍കോട്, ചന്തേര പോലീസ് സ്റ്റേഷന്‍ പരിധികളിലും ഇവര്‍ക്കെതിരെ മാല മോഷണത്തിന് കേസുണ്ട്. വ്യാഴാഴ്ച തന്നെ കേളോത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ കേളോത്തെ കെ യശോദയുടെ കഴുത്തില്‍ നിന്നും മൂന്നു പവന്‍ മാല നഷ്ടപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് യശോദയുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നുണ്ട്. ഈ മാലയും ഇവരാണോ മോഷ്ടിച്ചതെന്നും പോലീസ് പരിശോധിച്ചുവരുന്നുണ്ട്.
കഴിഞ്ഞ ജനുവരി 17ന് ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങിനിടെ ഭക്ഷണം കഴിച്ച് കൈ കഴുകുകയായിരുന്ന കവ്വായിയിലെ കുഞ്ഞിരാമന്റെ ഭാര്യ കമലാക്ഷിയുടെ കഴുത്തില്‍ നിന്നും നാലരപവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുത്തതും ഇവര്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത ശേഷം ഭക്ഷണ ഹാളില്‍ നിന്നും ഭക്ഷണം കഴിച്ച് ടാപ്പില്‍ നിന്ന് കൈ കഴുകുന്നതിനിടയിലാണ് കമലാക്ഷിയുടെ കഴുത്തില്‍ നിന്നും മാല മുറിച്ചെടുത്തത്. ചൂരിദാര്‍ ധരിച്ച യുവതി മറയായി നിന്ന് നീല സാരി ധരിച്ച മധ്യവയസ്‌കയായ സ്ത്രീ സാരിത്തലപ്പ് കൊണ്ട് കൈ മറച്ച് പിറകു ഭാഗത്തു നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ഇതില്‍ ചുരിദാര്‍ ധരിച്ചത് ജയന്തിയും, സാരി ധരിച്ചത് ജ്യോതിയുമാണെന്നാണ് പോലീസിന്റെ നിഗമനം. ഓഡിറ്റോറിയത്തിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ അന്ന് പോലീസ് പുറത്തുവിട്ടിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ദൃശ്യങ്ങള്‍ ഒന്നുകൂടി പരിശോധിച്ച് ഇവര്‍ തന്നെയാണോ എന്ന് ഉറപ്പു വരുത്താനുള്ള നീക്കത്തിലാണ് പോലീസ്.
സമാനരീതിയില്‍ ഇതിന് മുമ്പും ഇതേ ഓഡിറ്റോറിയത്തിലും ജില്ലയിലെ മറ്റുപല ഓഡിറ്റോറിയങ്ങളിലും, ഏതാനും വര്‍ഷം മുമ്പ് ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനിടയിലും മാല പറിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു. ഇതിനെല്ലാം പിന്നില്‍ ഇവര്‍ തന്നെയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House, Top-Headlines, Crime, 2 ladies arrested for stealing gold chain
< !- START disable copy paste -->