'വെജിന് പകരം കിട്ടിയത് നോണ്‍ വെജ്'; ബിരിയാണിയുടെ പേരില്‍ ഹോടെലില്‍ പൊരിഞ്ഞ അടി, രണ്ട് പേര്‍ക്ക് പരിക്ക്
പയ്യന്നൂര്‍: (www.kasargodvartha.com 03.03.2022) വയോധികന് വെജിറ്റബിള്‍ ബിരിയാണിക്ക് പകരം നോണ്‍ വെജ് ബിരിയാണി നല്‍കിയതായി പരാതി. വയോധികന് വേണ്ടി രണ്ടുപേര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നര മണിയോടെ സെന്‍ട്രല്‍ ബസാറിലെ ഹോടെലിലായിരുന്നു സംഭവം. മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടത് വാക്കേറ്റത്തില്‍ കലാശിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഹോടെല്‍ ഉടമയ്ക്കും യുവാവിനുമാണ് പരിക്കേറ്റത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗവും പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഭക്ഷണം കഴിക്കാനെത്തിയ വയോധികന്‍ വെജിറ്റബിള്‍ ബിരിയാണിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ മുന്നില്‍ വച്ച ബിരിയാണി നോണ്‍ വെജ് ആയിരുന്നു. ഹോടെല്‍ ജീവനക്കാരനോട് മാറ്റിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതായതോടെയാണ് പ്രശ്‌നത്തിന് തുടക്കം.
ഇതിന്റെ പേരില്‍ ഹോടെല്‍ ഉടമയുമായി തര്‍ക്കം തുടരുന്നതിനിടെ സമീപത്തെ ടേബിളില്‍ ഊണ് കഴിക്കുകയായിരുന്ന പാനൂര്‍ സ്വദേശികളായ സുമിത്ത്, സനൂപ് എന്നിവര്‍ ഇടപെട്ടതോടെയാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. വയോധികന്റെ ബിരിയാണിയുടെ പണം വേണമങ്കില്‍ തങ്ങള്‍ തന്നോളാമെന്ന് പറഞ്ഞതാണ് ഉടമയെ പ്രകോപിപ്പിച്ചതെന്ന് യുവാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐ പി വിജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് ഹോടെലിലെത്തി നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അടിപിടിയുടെ യഥാര്‍ഥ കാരണം വ്യക്തമായത്. തുടര്‍ന്ന് ഇരുകൂട്ടരോടും അടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Payyanur, News, Kerala, Top-Headlines, Kasaragod, Crime, Hotel, Owner, Hospital, Treatment, CCTV, SI, Employee, Police, Complaint, Injured, 2 injured in attack on hotel in Payyanur.
< !- START disable copy paste -->