ആന്ധ്രയില്‍ നിന്നും പാഴ്‌സല്‍ വഴി വരുത്തി ചില്ലറ വില്‍പന; വില്‍പനക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പും, 5 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയുള്‍പെടെ 2 പേര്‍ ആലുവയില്‍ പിടിയില്‍
May 6, 2019, 08:26 IST
കൊച്ചി: (www.kasargodvartha.com 06.05.2019) അഞ്ചു കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ടു പേര്‍ ആലുവയില്‍ എക്‌സൈസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി അബ്ദുര്‍ റസാഖ് (34), പള്ളുരുത്തി പരോടത്ത് പറമ്പില്‍ അഷ്‌കര്‍ (32) എന്നിവരാണ് എക്‌സൈസ് പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ പി എസ് സുജിതിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.
റസാഖില്‍ നിന്നും മൂന്ന് കിലോഗ്രാം കഞ്ചാവും അഷ്‌കറില്‍ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. റസാഖിനെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്നും അഷ്‌കറിനെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പിടികൂടിയത്. പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ആന്ധ്രയില്‍ നിന്നു പാഴ്‌സല്‍ സര്‍വീസ് വഴി കഞ്ചാവ് വരുത്തി ഇടനിലക്കാര്‍ മുഖേന ചില്ലറ വില്‍പന നടത്തുന്നവരാണെന്ന് ഇവര്‍ ചെയ്തുവന്നിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഞ്ചാവ് വില്‍പനക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയതായി എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരായ വി എം ഹാരിസ്, സുരേഷ് കുമാര്‍, സലീം യൂസഫ്, സിദ്ധാര്‍ത്ഥ്, പ്രദീപ്, ഷാബു, റൈബി, ഉമ്മര്‍, സുനീഷ് കുമാര്‍, സജോ വര്‍ഗീസ്, അഫ്‌സല്‍ എന്നിവരും കഞ്ചാവ് വേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kochi, arrest, Ganja, Crime, Social-Media, 2 including Kasargodan arrested with Ganja at Aluva.
< !- START disable copy paste -->