സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍; പിടിയിലായത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നവര്‍
Feb 23, 2018, 18:03 IST
കാസര്‍കോട്: (www.kasargodvartha.com 23.02.2018) സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. തളങ്കര സിറാമിക്‌സ് റോഡിലെ അബ്ദുല്‍ കരീം (47), കോട്ടക്കണ്ണിയിലെ സി. പ്രജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 7.10 മണിയോടെയാണ് പ്രതികള്‍ പിടിയിലായത്. തെരുവത്ത് വെച്ചാണ് 200 ഗ്രാം കഞ്ചാവുമായി പ്രതികളെ അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, arrest, Police, Ganja, Ganja seized, Crime, 2 arrested with Ganja
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Students, arrest, Police, Ganja, Ganja seized, Crime, 2 arrested with Ganja