city-gold-ad-for-blogger

കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതികളായ 2 പേരെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 25.10.2019) കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതികളായ രണ്ടു പേരെ കാപ്പ ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. കുഡ്‌ലു ആര്‍ ഡി നഗര്‍ വീവേഴ്‌സ് കോളനിയിലെ അജയ് കുമാര്‍ ഷെട്ടി എന്ന തേജു (24), അണങ്കൂരിലെ പി എ കൈസല്‍ (30) എന്നിവരെയാണ് വ്യാഴാഴ്ച കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീം, എസ് ഐ പി നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. അജയ് കുമാര്‍ ഷെട്ടിക്കെതിരെ ഏഴ് കേസുകളും കൈസലിനെതിരെ നാല് കേസുകളും നിലവിലുള്ളതായി പോലീസ് പറഞ്ഞു.

കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതികളായ 2 പേരെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

2014 ഡിസംബര്‍ 22ന് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ തളങ്കരയിലെ സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസ്, 2015 നവംബര്‍ അഞ്ചിന് നഗരത്തില്‍ അക്രമം, 2015 നവംബര്‍ എട്ടിന് പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, 2017 ഓഗസ്റ്റ് 26ന് ബസിന് കുറുകെ ബൈക്ക് നിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി അക്രമിച്ചതിന് നരഹത്യാശ്രമക്കേസ്, അതേദിവസം ബസിന്റെ ചില്ല് തകര്‍ക്കുകയും ഇത് തടയാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസ്, 2018 മാര്‍ച്ച് 18ന് ധനരാജ് എന്നയാളെ അടിച്ച് പരിക്കേല്‍പിച്ച കേസ്, 2019 ജനുവരി 15ന് കുഡ്‌ലുവില്‍ വെച്ച് പ്രശാന്ത് എന്നയാളെ കുത്തിപ്പരിക്കേല്‍പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസ് എന്നീ കേസുകളില്‍ പ്രതിയാണ് അജയ്കുമാറെന്ന് പോലീസ് പറഞ്ഞു.

2017 ഏപ്രില്‍ 19ന് പള്ളം റോഡില്‍ വെച്ച് കിഷോര്‍ കുമാറിനെയും ഭാര്യയെയും തടഞ്ഞുനിര്‍ത്തി ചീത്ത വിളിച്ച കേസ്, 2017 ജൂണ്‍ 14ന് പെരിയടുക്കം പള്ളിക്ക് സമീപം വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രാജുവിനെ കാറില്‍ പിന്തുടര്‍ന്നെത്തി വധിക്കാന്‍ ശ്രമിച്ച കേസ്, 2019 ല്‍ ജൂണ്‍ 25ന് ചെട്ടുംകുഴിയില്‍ വെച്ച് അബ്ദുല്‍ അസീസിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ചതിന് നരഹത്യാശ്രമക്കേസ് എന്നീ കേസുകളില്‍ പ്രതിയാണ് കൈസലെന്ന് പോലീസ് പറഞ്ഞു. കൈസല്‍ നേരത്തെ രണ്ട് തവണ കാപ്പ ചുമത്തി ഒന്നര വര്‍ഷം ജയിലില്‍ കിടന്നതായും പോലീസ് പറഞ്ഞു. അറസ്റ്റിലായ ഇരുവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു.

കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതികളായ 2 പേരെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Crime, Police, arrest, case, 2 arrested under KAPPA Act

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia