മോഷണക്കേസ്: 17 കാരന്‍ ഉള്‍പെടെ 2 പേര്‍ അറസ്റ്റില്‍
Mar 13, 2019, 20:04 IST
ബദിയടുക്ക: (www.kasargodvartha.com 13.03.2019) മോഷണക്കേസുമായി ബന്ധപ്പെട്ട് 17 കാരന്‍ ഉള്‍പെടെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. മുണ്ട്യത്തടുക്ക പള്ളം കുന്തക്കട്ടയിലെ സലാഹുദ്ദീന്‍ (18), സ്‌റ്റേഷന്‍ പരിധിയിലെ 17 കാരന്‍ എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. കന്യപ്പാടി മുതല്‍ മുണ്ട്യത്തടുക്ക വരെയുള്ള പത്തോളം വീടുകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം കുന്തത്തടുക്കയിലെ അഷ്റഫിന്റെ വീടിന്റെ ടെറസില്‍ രണ്ടുപേരെ കണ്ടിരുന്നതായും പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടി രക്ഷപ്പെടുകയുമായിരുന്നുവെന്നും പറയുന്നു. അതിനിടെ രണ്ടുപേര്‍ ബൈക്കില്‍ പോകുന്നത് ചിലര്‍ കണ്ടതായും പറയുന്നു. ആള്‍താമസമില്ലാത്ത വീടിന് സമീപം വെച്ച് ഇതിലൊരാളെ പിടിക്കുകയും തുടര്‍ന്ന് അഷ്റഫ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, arrest, Police, Crime, 2 arrested in robbery case
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, arrest, Police, Crime, 2 arrested in robbery case
< !- START disable copy paste -->