കാട്ടുപന്നിയെ കെണിവെച്ച് പിടികൂടി വെടിവെച്ചു കൊന്ന കേസില്‍ അച്ഛനും മകനും അറസ്റ്റില്‍; കൂട്ടുപ്രതികള്‍ക്കു വേണ്ടി അന്വേഷണം
Feb 2, 2019, 10:17 IST
രാജപുരം: (www.kasargodvartha.com 02.02.2019) കാട്ടുപന്നിയെ കെണിവെച്ച് പിടികൂടി വെടിവെച്ചു കൊന്ന കേസില്‍ അച്ഛനും മകനും അറസ്റ്റിലായി. കൂട്ടുപ്രതികള്‍ക്കു വേണ്ടി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. പെരുതടി പുളിങ്കൊച്ചിയിലെ അണ്ണയ്യ നായിക്ക് (65), മകന്‍ സുരേഷ് (35) എന്നിവരെയാണ് വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തങ്ങുന്ന സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം പ്രതികളെ കൈയ്യോടെ പിടികൂടുകയായിരുന്നു. പന്നിയിറച്ചി കഷണങ്ങളാക്കി ഉണക്കാനിട്ട നിലയിലും പന്നിയുടെ തല വീട്ടുപരിസരത്തു നിന്നും വനംവകുപ്പ് കണ്ടെത്തി. പന്നിയുടെ ഇറച്ചി പങ്കുപറ്റിയ മൂന്നു പേരെയാണ് ഇനി പിടികിട്ടാനുള്ളത്.
മരുതോം സെക്ഷന്‍ ഫോറസ്റ്റര്‍ ടി കെ ലോഹിതാക്ഷന്‍, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ എന്‍ കെ സന്തോഷ് കുമാര്‍, ഡ്രൈവര്‍ ഒ എ ഗിരീഷ് കുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Rajapuram, arrest, Police, Crime, 2 arrested for killing Wild pig
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Rajapuram, arrest, Police, Crime, 2 arrested for killing Wild pig
< !- START disable copy paste -->