Theft | കട കുത്തിത്തുറന്ന് വന്‍ കവര്‍ച; '1.80 ലക്ഷം രൂപ മോഷ്ടിച്ചു'; പൊലീസ് അന്വേഷണം തുടങ്ങി
Jan 2, 2023, 17:35 IST
കുമ്പള: (www.kasargodvartha.com) പലചരക്ക് മൊത്തവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 1.80 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി. കുമ്പള ടൗണിലെ വ്യാപാരഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎ സ്റ്റോറിലാണ് മോഷണം നടന്നത്. കട ഉടമ കുമ്പളയിലെ അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയ ജീവനക്കാര്‍ ഷടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. തിങ്കളാഴ്ച ഉച്ചയോടെ ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടക്കം സഹായത്തോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kumbala, Crime, Robbery, Theft, Investigation, 1.80 lakh stolen from shop.
< !- START disable copy paste -->