വാറണ്ട് പ്രതികള്‍ കൂട്ടത്തോടെ പിടിയില്‍; പിടിയിലായത് 21 വര്‍ഷം മുമ്പ് നടന്ന കേസിലെ വാറണ്ട് പ്രതിയടക്കം 15 പേര്‍
Sep 27, 2018, 11:30 IST
ബേക്കല്‍: (www.kasargodvartha.com 27.09.2018) വാറണ്ട് പ്രതികള്‍ക്കായി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 21 വര്‍ഷം മുമ്പ് നടന്ന കേസിലെ വാറണ്ട് പ്രതിയടക്കം 15 പേര്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഡി സി ആര്‍ ബി ഡി വൈ എസ് പി ജയ്‌സണ്‍ കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം വാറണ്ട് കേസ് പ്രതികള്‍ കൂട്ടത്തോടെ പിടിയിലായത്.
ഒന്നിലധികം വാറണ്ടുകള്‍ ഉള്ളവര്‍ കൂടി അറസ്റ്റിലായവരിലുണ്ടെന്ന് പോലീസ് പറഞ്ഞു. ബേക്കല്‍ സി ഐ വി കെ വിശ്വംഭരന്‍, ബേക്കല്‍ എസ് ഐ കെി പി വിനോദ് കുമാര്‍, കെ പ്രശാന്ത്, എ എസ് ഐമാരായ മനോജ്, സുരേഷ് തുടങ്ങിയവരുള്‍പെട്ട 20 അംഗ പോലീസ് സംഘവും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
കാഞ്ഞങ്ങാട് കടപ്പുറത്തെ സുമേഷ്, മുതിയക്കാലിലെ സുനില്‍ കുമാര്‍, ഉദുമ മുക്കുന്നോത്തെ സക്കീര്‍, ഉദുമ ബാരയിലെ ശശിധരന്‍, പ്രസാദ്, പെരുമ്പളയിലെ മാധവന്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ സുനില്‍ കുമാറിന്റേത് 21 വര്‍ഷം മുമ്പുള്ള കേസാണെന്ന് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, news, case, arrest warrant, arrest, Crime, Top-Headlines, Police, Bekal, 15 Warrant case accused arrested
< !- START disable copy paste -->