Justice | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 133 വർഷം കഠിന തടവും 4.5 ലക്ഷം രൂപ പിഴയും

● കാസർകോട് അതിവേഗ പ്രത്യേക കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവാണ് വിധി പ്രഖ്യാപിച്ചത്.
● പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 40 വർഷം വീതം കഠിന തടവും 1,00,000 രൂപ വീതം പിഴയും കോടതി വിധിച്ചു.
● ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354(A)(1)(i) വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു.
● മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ മഞ്ചേശ്വരം ഇൻസ്പെക്ടർ ആയിരുന്ന എ. സന്തോഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.
● പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയ എ.കെ ഹാജരായി.
കാസർകോട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 133 വർഷം കഠിന തടവും 4,50,000 രൂപ പിഴയും വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കിൽ 18 മാസം അധിക കഠിന തടവ് അനുഭവിക്കണം.
2021 സെപ്റ്റംബർ 10-ന് മുമ്പുള്ള ഒരാഴ്ചയും, ഒരു വർഷം മുമ്പുള്ള ഒരു ദിവസവും വോർക്കാടി ഉദ്ദം ബട്ടു എന്ന സ്ഥലത്തുള്ള പ്രതിയുടെ വീട്ടിൽ വെച്ച് ആറ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയായ വിക്ടർ മോന്തെരോ (43) എന്ന ആളെയാണ് കാസർകോട് അതിവേഗ പ്രത്യേക കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 40 വർഷം വീതം കഠിന തടവും 1,00,000 രൂപ വീതം പിഴയും, പിഴയടച്ചില്ലെങ്കിൽ നാല് മാസം വീതം അധിക കഠിന തടവും, പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക കഠിന തടവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354(A)(1)(i) വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക കഠിന തടവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക കഠിന തടവുമാണ് കോടതി വിധിച്ചത്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മഞ്ചേശ്വരം ഇൻസ്പെക്ടർ ആയിരുന്ന എ. സന്തോഷ് കുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയ എ.കെ ഹാജരായി.
ഈ വാർത്ത ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A man was sentenced to 133 years of rigorous imprisonment and fined 450,000 rupees for abusing a minor girl in Kasaragod. The accused was convicted under the POCSO Act and the BNS.
#POCSOAct#ChildAbuse#Kasaragod#CourtVerdict#Justice#CrimeNews