ജില്ലയിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞു; ആറ് മാസത്തിനിടെ നടന്നത് 126 കവര്‍ച്ച;പിടികൂടാനായത് 41 പേരെ മാത്രം
Jan 17, 2018, 15:27 IST
കാസര്‍കോട്:(www.kasargodvartha.com 17/01/2018) ജില്ലയിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ജില്ലയില്‍ കൊലപാതക കേസുകളും കവര്‍ച്ച കേസുകളും പെരുകി വരുമ്പോഴും പോലീസ് അന്വേഷണം എങ്ങുമെത്തുന്നില്ല. ആറ് മാസത്തിനിടെ നടന്ന 126 കവര്‍ച്ച സംഭവങ്ങളില്‍ പിടികൂടാനായത് 41 പേരെ മാത്രം. വിവിധ കേസുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനെതിരെ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുകയാണ് വിവിധ രാഷ്ടീയ പാര്‍ട്ടികള്‍.
ഇക്കഴിഞ്ഞ ഡിസംബര്‍ പതിനാലിനാണ് ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപിക വി പി ജാനകി ക്രൂരമായി കഴുത്തറുക്കപ്പെട്ട്് കൊലചെയ്യെപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘം ഇവിടെ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്തിയാണ് സ്ഥലം വിട്ടത്. സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നുണ്ടെങ്കിലും ഒരു പുരോഗതിയും ഉണ്ടാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഉദുമ കാട്ടിയടുക്കം സ്വദേശിനി ദേവകിയെ വീടിനകത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലും അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വേലേശ്വരത്ത് കേബിള്‍ ഉപയോഗിച്ച് ഗൃഹനാഥയെ കഴുത്ത് ഞ്ഞെരിച്ച് സ്വര്‍ണവും പണവും കവര്‍ന്നത് ജില്ലയില്‍ മോഷ്ടാക്കള്‍ വിഹരിക്കുന്നതിന് തെളിവായി ചുണ്ടികാണിക്കപ്പെടുന്നു.
പനയാലിലെ ബാങ്ക് വാച്ച് മാന്‍ വിനോദ് വധം , ചെങ്കളയിലെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ബേവിഞ്ചയിലെ അബ്ദുള്‍ റഹ്മാന്‍വധം, മടിക്കൈയിലെ ബാങ്ക് വാച്ച്മാന്‍ നാരായണന്‍ നായര്‍ വധം, ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദൂരുഹ മരണം എന്നിവ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി മാറുന്നു. ജില്ലയില്‍ ആറ് മാസത്തിനിടെ 20 പിടിച്ചുപറി, 71 കവര്‍ച്ച, 23 വാഹനമോഷണം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പിടികൂടാനായ് 41 പേരെ മാത്രമാണ്.
കവര്‍ച്ചയും കൊലപാതകങ്ങളും പെരുകിയതിനെ തുടര്‍ന്ന് ഒരുമാസത്തിനിടെ നാല് തവണയാണ് ഐ.ജി മഹിപാല്‍യാദവ് തന്നെ നേരിട്ട് ജില്ലയില്‍ വന്ന് അന്വേഷണം വിലയിരുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Police, Investigation, Theft, Crime, Murder-case, 126 robbery 41 arrested