city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crime | വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട് ഒളിവിൽ കഴിഞ്ഞ 120 പ്രതികളെ പൊക്കി കാസർകോട് പൊലീസ്

Kasaragod police arrested fugitives during a special drive in Kasaragod, Kerala.
Photo Credit: Facebook/ Kerala Police Drivers

● കുടുങ്ങിയത് പുലർച്ചെ നടന്ന പരിശോധനയിൽ 
● ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
● വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ പ്രതികളായവരെയാണ് പിടികൂടിയത്.


കാസർകോട്: (KasargodVartha) വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന 120 പ്രതികളെ അറസ്റ്റ് ചെയ്ത് കാസർകോട് പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത് 

മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 10 പേരെയും, കുമ്പളയിൽ 10 പേരെയും, കാസർകോട് 15 പേരെയും, വിദ്യാനഗറിൽ ആറ് പേരെയും, ബദിയടുക്കയിൽ എട്ട് പേരെയും, ആദൂരിൽ ആറ് പേരെയും, ബേഡകത്ത് മൂന്ന് പേരെയും, മേൽപറമ്പിലും ബേക്കലിലും അമ്പലത്തറയിലും എട്ട് പേരെ വീതവും പിടികൂടി.

രാജപുരത്ത് അഞ്ച് പേരെയും, ഹൊസ്ദുർഗിൽ 10 പേരെയും, നീലേശ്വരത്ത് ഏഴ് പേരെയും, ചന്തേരയിൽ ഏഴ്  പേരെയും, വെള്ളരിക്കുണ്ടിൽ ആറ് പേരെയും, ചിറ്റാരിക്കലിൽ മൂന്ന് പേരെയുമാണ് പൊക്കിയത്. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Kasaragod police arrested 120 fugitives involved in various cases during a special drive led by the district police chief. The arrests were made during early morning raids on Saturday across different police station limits in the district.

#Kasaragod #Arrest #Crime #KeralaPolice #Fugitives #PoliceAction

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia