അലങ്കാര മത്സ്യങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മര്‍ദിച്ചതായി പരാതി; അയല്‍വാസികളായ അധ്യാപക ദമ്പതികള്‍ക്കെതിരെ കേസ്
Jan 28, 2018, 18:15 IST
കാസര്‍കോട്: (www.kasargodvartha.com 28.01.2018) അലങ്കാര മത്സ്യങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ അയല്‍വാസികളായ അധ്യാപക ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചാലക്കുന്നിലെ 12 കാരനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അധ്യാപകന്‍ ജോണ്‍ ഫ്രാന്‍സിസ്, ഭാര്യ മിനി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെത്തിയ അധ്യാപക ദമ്പതികള്‍ 12 കാരനെ അലങ്കാര മത്സ്യങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവം കണ്ട് വീട്ടിലുണ്ടായിരുന്ന മുത്തശ്ശി കുഴഞ്ഞ് വീണതായും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. കാസര്‍കോട് ചൈല്‍ഡ് ലൈനിലാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിപ്രകാരം കഴിഞ്ഞദിവസം കാസര്‍കോട് വനിതാ സെല്‍ എസ്.ഐ. കുട്ടിയില്‍ നിന്നും വീട്ടുകാരില്‍ നിന്നും മൊഴിയെടുക്കുകയും അധ്യാപകദമ്പതികള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Fish, Robbery, Attack, Teacher, Case, Police, Wife, Investigation, House, Family, 12 year old assaulted; Case against couples.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Fish, Robbery, Attack, Teacher, Case, Police, Wife, Investigation, House, Family, 12 year old assaulted; Case against couples.