പത്തുവയസുകാരനെ രണ്ടുതവണ വീടുകയറി മര്‍ദിച്ചു, കൊല്ലുമെന്ന് ഭീഷണിയും; വീട്ടുകാരുടെ പരാതിയില്‍ അജ്ഞാതനെതിരെ പോലീസ് അന്വേഷണം തുടങ്ങി
Dec 21, 2017, 20:33 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.12.2017) പത്തു വയസുകാരനെ അജ്ഞാതന്‍ രണ്ടു തവണകളിലായി വീട്ടില്‍ കയറി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്യോട്ട് ചാലില്‍ താമസിക്കുന്ന കുടുംബത്തിലെ പത്തു വയസുകാരനെയാണ് രണ്ടു തവണകളിലായി അജ്ഞാതന്‍ അക്രമിച്ചത്.
ജൂലൈ മാസത്തില്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വന്ന അജ്ഞാതന്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ ആള്‍ തന്നെ ബുധനാഴ്ചയും കുട്ടിയുടെ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ വെള്ളരിക്കുണ്ട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അജ്ഞാതന്‍ വീട്ടിനകത്ത് അതിക്രമിച്ചു കയറി കുട്ടിയെ മര്‍ദ്ദിച്ചത്. രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
സമീപ പ്രദേശങ്ങളിലെ വീടുകളിലെയും കടകളിലെയും സിസി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും അപരിചിതരായ ആരെയും കണ്ടെത്താനായില്ല. കുട്ടി പറഞ്ഞ രൂപസാദൃശ്യമുള്ള ആളിനെക്കുറിച്ച് പരിസരങ്ങളില്‍ അന്വേഷിച്ചപ്പോഴും യാതൊരു തുമ്പും ലഭിച്ചില്ല. അതേ സമയം സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Investigation, Police, complaint, House, Top-Headlines, Crime, 10 year old assaulted by unknown man; complaint lodged < !- START disable copy paste -->
ജൂലൈ മാസത്തില്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വന്ന അജ്ഞാതന്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ ആള്‍ തന്നെ ബുധനാഴ്ചയും കുട്ടിയുടെ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ വെള്ളരിക്കുണ്ട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അജ്ഞാതന്‍ വീട്ടിനകത്ത് അതിക്രമിച്ചു കയറി കുട്ടിയെ മര്‍ദ്ദിച്ചത്. രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
സമീപ പ്രദേശങ്ങളിലെ വീടുകളിലെയും കടകളിലെയും സിസി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും അപരിചിതരായ ആരെയും കണ്ടെത്താനായില്ല. കുട്ടി പറഞ്ഞ രൂപസാദൃശ്യമുള്ള ആളിനെക്കുറിച്ച് പരിസരങ്ങളില്‍ അന്വേഷിച്ചപ്പോഴും യാതൊരു തുമ്പും ലഭിച്ചില്ല. അതേ സമയം സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Investigation, Police, complaint, House, Top-Headlines, Crime, 10 year old assaulted by unknown man; complaint lodged