city-gold-ad-for-blogger

8 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 80കാരന് 10 വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും

കാസര്‍കോട്: (www.kasargodvartha.com 16.08.2019) എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 80കാരനെ കോടതി 10 വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പാടി കിഴക്കേമൂലയിലെ കുഞ്ഞിക്കണ്ണ പൂജാരിയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി. ശശികുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം.

2015 ഒക്ടോബര്‍ 21നും 22നും പ്രതിയുടെ വീട്ടില്‍വെച്ച് പട്ടികജാതി വിഭാഗത്തില്‍പെട്ട എട്ട് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കള്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ് എം എസ് ഡി വൈ എസ് പി എല്‍ സുരേന്ദ്രനാണ് കേസ് അന്വേഷിച്ചത്.

കഴിഞ്ഞദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 20 സാക്ഷികളില്‍ 15 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

8 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 80കാരന് 10 വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Molestation, Jail, 10 year imprisonment for molestation case accused
  < !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia