city-gold-ad-for-blogger

ഉറങ്ങിക്കിടക്കുകയായിരുന്ന 14 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ 10 വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു

കാസര്‍കോട്: (www.kasargodvartha.com 18.10.2019) ഉറങ്ങിക്കിടക്കുകയായിരുന്ന 14 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ 10 വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കോടോം പടിമരുതിലെ കെ സുരേഷിനെ (24) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികം തടവ് അനുഭവിക്കണം.

2015 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. വീടിന്റെ ജനല്‍ കമ്പി വളച്ച് അകത്ത് കടന്ന പ്രതി ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ അമ്മ തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനാല്‍ ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ഈ അവസരം മുതലാക്കി സുരേഷ് 2016 ഫെബ്രുവരി വരെയുള്ള കാലയളവുകളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് നിരവധി തവണ പീഡനത്തിനിരയാക്കുകയായിരുന്നു. ശല്യം അസഹ്യമായതോടെയാണ് പെണ്‍കുട്ടി സംഭവം അമ്മയോട് പറഞ്ഞത്.

പീഡനം ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ മാതാവിനെ സുരേഷ് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസ് നിലവിലുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്നത്തെ വെള്ളരിക്കുണ്ട് സി ഐ പി സുഭാഷാണ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

ഉറങ്ങിക്കിടക്കുകയായിരുന്ന 14 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ 10 വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Crime, Fine, court, 10 year imprisonment for molestation case accused
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia