city-gold-ad-for-blogger

മഞ്ചേശ്വരത്ത് വന്‍ കഞ്ചാവുവേട്ട; റെയ്ഡ് തുടരുന്നു

മഞ്ചേശ്വരം: (www.kasargodvartha.com 06.11.2017) മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട. കടമ്പാറിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. അതേസമയം പ്രതികള്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ് ഐ അനൂപ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. സംശയമുള്ളവരുടെ താവളങ്ങളില്‍ റെയ്ഡ് നടത്തുമെന്ന് പോലീസ് സൂചിപ്പിച്ചു.

പിടികൂടിയ കഞ്ചാവിന് 50 കിലോയോളം തൂക്കം വരും.

മഞ്ചേശ്വരത്ത് വന്‍ കഞ്ചാവുവേട്ട; റെയ്ഡ് തുടരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Manjeshwaram, Kasaragod, News, Crime, Ganja, Police, Raid.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia