city-gold-ad-for-blogger

നഗരത്തില്‍ പര്‍ച്ചേസിനെത്തിയ സ്ത്രീകളെ ശല്യം ചെയ്ത യുവാക്കളെ കൈകാര്യം ചെയ്തു വിട്ടു

കാസര്‍കോട്: (www.kasargodvartha.com 12.06.2017) നഗരത്തില്‍ പര്‍ച്ചേസിനെത്തിയ സ്ത്രീകളെ ശല്യം ചെയ്ത രണ്ട് യുവാക്കളെ കൈകാര്യം ചെയ്ത് വിട്ടു. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. മന്നിപ്പാടിയിലെ 20 ഉം 28 ഉം വയസ് പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കളാണ് സ്ത്രീകളുടെ ദേഹത്ത് മനപൂര്‍വം സ്പര്‍ശിക്കുകയും ശല്യം ചെയ്യുകയും ചെയ്തത്.

ശല്യം സഹിക്കവയ്യാതെ സ്ത്രീകള്‍ ബഹളം വെച്ചതോടെ ഓടിക്കൂടിയവര്‍ യുവാക്കളെ പൊതിരെ തല്ലുകയായിരുന്നു. രണ്ട് പേരും നല്ല മദ്യലഹരിയിലായിരുന്നു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. പോലീസും സ്ഥലത്തെത്തിയിരുന്നു. പരാതിയൊന്നും ഇല്ലാത്തതിനാല്‍ പോലീസ് രണ്ട് പേരുടെയും പേര് വിവരങ്ങള്‍ ശേഖരിച്ച ശേഷം താക്കീത് ചെയ്ത് വിട്ടയച്ചു.

നഗരത്തിലെ തിരക്ക് മുതലെടുത്താണ് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നത്. ഇരകള്‍ പരാതി നല്‍കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്.

നഗരത്തില്‍ പര്‍ച്ചേസിനെത്തിയ സ്ത്രീകളെ ശല്യം ചെയ്ത യുവാക്കളെ കൈകാര്യം ചെയ്തു വിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Youth, Assault, Police, Crime, Complaint, Women, Purchasing, Eve Teasers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia